ആലപ്പുഴയില്‍ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു

0

ആലപ്പുഴ: തോട്ടപ്പള്ളിയില്‍ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു. ആനന്ദ് ഭവനില്‍ നന്ദു ശിവാനന്ദ് ആണ് മരിച്ചത്. 27 വയസായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജഗത് അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകീട്ട് ക്ഷേത്രോത്സവത്തിനിടെയായിരുന്നു ആക്രമണം. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ നന്ദു വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജഗത്തും സംഘവും തടഞ്ഞുനിര്‍ത്തുകയായിരുന്നു. വാക്കേറ്റത്തിന് പിന്നാലെ നന്ദുവിനെ ജഗത് ഹെല്‍മറ്റ് കൊണ്ട്് അടിക്കുകയുമായിരുന്നു.

തലയ്ക്ക് പരിക്കേറ്റ നന്ദുവിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ ഇന്ന് മൂന്ന് മണിയോടെ നന്ദു മരിച്ചു. ജഗത്തിനെ കൂടാതെ ആര്‍ജുന്‍, ഇന്ദ്രജിത്ത,് സജിത്ത്, സജി എന്നിവരാണ് അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here