മഹാമാരി വിഴുങ്ങുന്ന കാലം; ഹെൽത്ത് ഇൻഷുറൻസ് ഇനിയും എടുത്തില്ലെങ്കിൽ തെരുവിൽ ഇറങ്ങേണ്ടി വരും

0

ഇന്ത്യയിലെ ആരോഗ്യ സംവിധാനം എത്ര കണ്ട് മികച്ചതാണെന്ന് നമുക്ക് തന്നെ സ്വയം അറിയാവുന്നതാണ്. കേരളം ഉൾപ്പെടെയുള്ള ചില ഇടങ്ങൾ ഒഴിച്ചുനിർത്തിയാൽ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് സർക്കാർ അംവിധാനത്തെ ആശ്രയിക്കുക എന്നത് പലപ്പോഴും ആത്മഹത്യപരമായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്, പ്രത്യേകിച്ച് മാരക രോഗങ്ങളുടെ കാര്യത്തിൽ (ഇതിലും കേരളം ഒരുപരിധിവരെ മാതൃകയാണ്).

എങ്കിലും കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി നമ്മുടെ നാടിനെ കാൻസർ പോലെയുള്ള മഹാമാരികൾ വലിയ തോതിൽ വേട്ടയാടുന്നുണ്ട്. അതിന്റെ ഉദാഹരണങ്ങൾ കാണാൻ നാം ചുറ്റുമൊന്ന് കണ്ണോടിച്ചാൽ മാത്രം മതിയാകും. മുൻപൊക്കെ കാൻസർ എന്ന മഹാമാരി വളരെ ചുരുക്കം പേർക്ക് മാത്രമേ ബാധിക്കപ്പെട്ടിരുന്നുള്ളൂ എങ്കിൽ, ഇപ്പോൾ കഥ മാറി.

മഹാമാരി വിഴുങ്ങുന്ന കാലം; ഹെൽത്ത് ഇൻഷുറൻസ് ഇനിയും എടുത്തില്ലെങ്കിൽ തെരുവിൽ ഇറങ്ങേണ്ടി വരും 1

2019ൽ മാത്രം ഇന്ത്യയിൽ ഏകദേശം 1.2 ദശലക്ഷം പുതിയ കാൻസർ കേസുകളും 9,30,000 മരണങ്ങളും രേഖപ്പെടുത്തിയെന്നാണ് ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഏഷ്യയിൽ തന്നെ ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എന്തായിരിക്കാം ഇതിന്റെ മൂല കാരണങ്ങൾ എന്നതൊക്കെ പഠനങ്ങളിലൂടെ തെളിയിക്കേണ്ട വസ്‌തുതയാണ്.

എന്നാൽ കാൻസർ വന്നാൽ ഉണ്ടാവുന്ന ഭാരിച്ച ചികിത്സാ ചിലവിനെ എങ്ങനെ മറികടക്കാം എന്നതാണ് ഏറ്റവും പ്രധാന വിഷയം. ഇതിന് സാധാരണ ഗതിയിൽ നിങ്ങൾ സ്വീകരിക്കേണ്ട ഏറ്റവും വലിയ മുൻകരുതൽ ഒരു ആരോഗ്യ ഇൻഷുറൻസ് എടുത്ത് വയ്ക്കുക എന്നതാണ്. ഏതെങ്കിലും ഒരെണ്ണമല്ല, സമഗ്ര ആരോഗ്യ ഇൻഷുറൻസ് തന്നെയാവും ഇതിന് നല്ലത്.

കാൻസർ കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ആരോഗ്യപരിപാലനത്തിലെ വർദ്ധിച്ചുവരുന്ന ചെലവുകൾക്കൊപ്പം, മതിയായ കവറേജുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ പ്രാധാന്യം കൂടുതൽ ഉയരുകയാണ്. അത്തരം ഒരു തീരുമാനം നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും മെഡിക്കൽ ചെലവുകളുടെ ഭാരത്തിൽ നിന്ന് മാറ്റിനിർത്തുന്ന ഒരു സാമ്പത്തിക സംരക്ഷണമായി പ്രവർത്തിക്കും.

പലപ്പോഴും ആശുപത്രിവാസം, ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ, മറ്റ് ചികിത്സാ നടപടികൾ എന്നിവയുൾപ്പെടെ കാര്യമായ ചിലവുകൾ വരുത്തുന്ന ഒന്നാണ് കാൻസർ ചികിത്സ. എന്നാൽ ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി ഈ സാമ്പത്തിക ബാധ്യതകൾ വഹിക്കുകയും ഭാവിയിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയും ചികിത്സ നൽകുകയും ചെയ്യുന്നു.

കൂടാതെ ഇതിന്റെ സാധ്യതകളും വളരെ വലുതാണെന്ന കാര്യം മറക്കരുത്. കവറേജ് ലിമിറ്റ് എപ്പോഴും ശ്രദ്ധയിൽ വയ്‌ക്കേണ്ട കാര്യമാണ്. ഓരോ ക്ലെയിമിനും നിങ്ങളുടെ പോളിസി തിരികെ നൽകുന്ന പരമാവധി തുകയെ ഇത് സൂചിപ്പിക്കുന്നു. വർദ്ധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ ചെലവുകൾ കണക്കിലെടുക്കുമ്പോൾ ഇത് ഒട്ടും കുറയാതിരിക്കുന്നതാവും നല്ലത്.

കെയർ ഹെൽത്ത്, നിവ ബുപ, ലിബർട്ടി തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഹെൽത്ത് ഇൻഷൂറൻസ് പ്ലാനുകളെ പറ്റി കൂടുതൽ അറിയാൻ…. 8891529555, 8086799988

LEAVE A REPLY

Please enter your comment!
Please enter your name here