മുംബൈയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം; ആറു നിലകളിലേക്ക് തീപടർന്നു

0

മുംബൈയിലെ ഡോംബിവ്‌ലിയിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ആറു നിലകളിലേക്ക് തീ പടർന്നു. സംഭവ സ്ഥലത്തേക്ക് നിരവധി അഗ്നിശമന സേനാ യൂണീറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. എല്ലാവരേയും കൃത്യസമയത്ത് പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു. കത്തിനശിച്ച ആറ് നിലകളിൽ ആരുമില്ല.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞിട്ടില്ലിയിരുന്നു. ആദ്യത്തെ മൂന്ന് നിലകൾ മാത്രമാണ് ഇപ്പോൾ ആളുകൾ താമസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here