വയനാട്ടില്‍ പനമരം ടൗണിന് സമീപം കാട്ടാനക്കൂട്ടമിറങ്ങി: പടക്കം പൊട്ടിച്ച് ഓടിച്ചു

0

വയനാട് പനമരം ടൗണിന് സമീപം കാട്ടാനക്കൂട്ടമിറങ്ങി. പനമരം ടൗണിന് സമീപം മേച്ചേരിയിലാണ് ആനക്കൂട്ടമുള്ളത്. രണ്ട് കുട്ടിയാനകളും വലിയ ആനകളുമാണ് സംഘത്തിലുള്ളത്. വനത്തിലേക്ക് ആനകളെ തുരത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.

ദാസനക്കര വനമേഖലയില്‍ നിന്നാണ് ആനകള്‍ എത്തിയത്. ഇന്ന് രാവിലെ പാല് അളക്കാന്‍ എത്തിയ ആളുകളാണ് ആനക്കൂട്ടത്തെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉടന്‍ തന്നെ സ്ഥലത്തെത്തി. ഇന്നലെ രാത്രിയിലും കൂട്ടമായി ഇവയെ കണ്ടിരുന്നു.

സ്വമേധയാ കാട്ടിലേക്ക് തിരിച്ചുപോകാത്തതിനാല്‍ പടക്കം പൊട്ടിച്ച് ഓടിക്കുകയായിരുന്നു. പടക്കത്തിന്റെ ശബ്ദം കേട്ടതോടെ ആനകള്‍ രണ്ട് കൂട്ടമായി തിരിഞ്ഞു പോയി. കാടുകയറിയെന്ന് ഉറപ്പില്ലാത്തതിനാല്‍ വനംവകുപ്പ് സ്ഥലത്ത് തമ്പടിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here