മാനന്തവാടിയിൽ കരടിയിറങ്ങി; ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0

മാനന്തവാടി: വയനാട് മാനന്തവാടിയിൽ കരടിയിറങ്ങി. വള്ളിയൂര്‍ക്കാവിനു സമീപം ജനവാസ മേഖലയിലാണ് കരടിയെ കണ്ടത്. സ്വകാര്യവ്യക്തിയുടെ വീട്ടില്‍സ്ഥാപിച്ച സിസിടിവിയിലാണ് പുലർച്ചെ രണ്ട് മണിയോടെ കരടിയുടെ ദൃശ്യം പതി‍ഞ്ഞു.

ഇന്നലെ രാത്രിയോടെയും പല ഭാഗങ്ങളിലും കരടിയെ കണ്ടതായി നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചു. തുടർന്ന് വനപാലകര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി. ഇതിന് മുന്‍പുള്ള ദിവസവും രാത്രിയും കരടി എത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആനയും പുലിയും കരടിയും കാട്ടുപന്നിയുമെല്ലാം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് വയനാട്ടിൽ പതിവ് സംഭവമായിരിക്കുകയാണ്. അതിനിടെ കരടിയേയും കണ്ടതോടെ ജനങ്ങളെ ആശങ്കയിലാക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here