ഡോക്ടറുടെ വീട്ടിൽ നിന്നും 90 പവൻ സ്വർണവും പണവും അടിച്ചുമാറ്റി; പഞ്ചാബിൽ നിന്ന് മലയാളിയെ പൊക്കി പൊലീസ്

0

ചെന്നൈ: നാഗർകോവിലിലെ ഡോക്ടറുടെ വീട്ടിൽ നിന്ന് 90 പവൻ സ്വർണവും പണവുമായി കടന്ന മലയാളി പഞ്ചാബിൽ പിടിയിൽ. ബാലരാമപുരം, നരുവാമൂട്, വലിയറത്തല സ്വദേശി ആദിത് ഗോപനാണ്‌ (30) അറസ്റ്റിലായത്. തിരുനെൽവേലി മെഡിക്കൽ കോളജിലെ ഡോ. കലൈകുമാറിന്റെ നാഗർകോവിൽ പ്ലസന്റ്‌ നഗറിലെ വീട്ടിൽ കഴിഞ്ഞ ഏഴിനാണ്‌ മോഷണം നടന്നത്‌.

പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണത്തിൽ പ്രതി പഞ്ചാബിലുണ്ടെന്ന് വിവരം കിട്ടി. ഇയാളിൽ നിന്ന് മുഴുവൻ സ്വർണവും പണവും പിടിച്ചെടുത്തു. ആദിത് ഗോപന്റെ ഭാര്യ പഞ്ചാബ് സ്വദേശിനിയാണ്.

ഓഹരി വിപണിയിൽ വൻതുക നഷ്ടമായതിനെ തുടർന്നാണ്‌ ഇയാൾ മോഷണം തുടങ്ങിയതെന്ന്‌ പൊലീസ് പറയുന്നു. കന്യാകുമാരി ജില്ലയിൽ മറ്റ്‌ നാല്‌ കവർച്ചക്കേസുകളിൽ കൂടി ആദിത് പ്രതിയാെണന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here