ബാങ്കിൽ അടയ്ക്കാനുള്ള പണത്തിൽ നിന്ന് ബെവ്കോ ജീവനക്കാരൻ 81 ലക്ഷം തട്ടിയതിൽ വഴിത്തിരിവ്; അരവിന്ദ് പണമുപയോഗിച്ചത് റമ്മി കളിക്കാൻ

0

പത്തനംതിട്ട കൂടൽ ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാരൻ ബാങ്കിൽ അയയ്ക്കാനായി കൊടുത്തുവിട്ട പണം തട്ടിയത് റമ്മി കളിയ്ക്കാനെന്ന് കണ്ടെത്തൽ. 81.6 ലക്ഷം രൂപയാണ് പ്രതി അരവിന്ദ് തട്ടിയെടുത്തത്. അക്കൗണ്ടിൽ ഇനി ബാക്കിയുള്ളത് 22.5 ലക്ഷം രൂപയാണ്. ചൂതാട്ടം വഴി പണം പോയത് യശ്വന്ത്പൂർ സ്വദേശികളുടെ അക്കൗണ്ടിലേക്കാണ്. ഒളിവിൽ കഴിയുന്ന അരവിന്ദിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അരവിന്ദിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളും പൊലീസ് മരവിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂൺ മാസം മുതലുള്ള ആറ് മാസക്കാലം കൊണ്ടാണ് അരവിന്ദ് ബെവ്കോയുടെ ഇത്രയും തുക തട്ടിയെടുത്തത്. ബാങ്കിൽ അടയ്ക്കാൻ നൽകിയിരുന്ന തുകയിൽ നിന്ന് ഓരോ ഭാഗങ്ങളായി കവർന്ന് ഇയാൾ പണം റമ്മി കളിയ്ക്കാനായി വിനിയോഗിക്കുകയായിരുന്നു. ബെവ്കോയിൽ ക്ലർക്കായാണ് അരവിന്ദ് ജോലി ചെയ്തിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here