‘രാമക്ഷേത്ര നിർമ്മാണത്തിൽ 74% മുസ്ലീങ്ങളും സന്തുഷ്ടർ, മോദി ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രി’; മുസ്ലീം രാഷ്ട്രീയ മഞ്ച്

0

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ 74 ശതമാനം മുസ്ലീങ്ങളും സന്തുഷ്ടരാണെന്ന് ദേശീയ മുസ്ലീം സംഘടനയായ ‘മുസ്ലിം രാഷ്ട്രീയ മഞ്ച്’ (എംആർഎം) സർവേ ഫലം. ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും എംആർഎം അവകാശപ്പെട്ടു. ഇസ്ലാമിന്റെ പേരിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാക്കളെ ബഹിഷ്കരിക്കാൻ മുസ്ലിമുകൾ ആഗ്രഹിക്കുന്നുവെന്നും എംആർഎം.

രാജ്യത്തെ മുസ്ലീങ്ങൾക്കിടയിൽ നടത്തിയ സർവേ ഫലത്തിൻ്റെ അടിസ്ഥാനത്തിലാണ് മുസ്ലിം രാഷ്ട്രീയ മഞ്ചിൻ്റെ അവകാശവാദം. ഗുജറാത്തിലെ ഒരു സ്വതന്ത്ര ഗവേഷണ-സർവേ കമ്പനിയായ “ആയുർവേദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്” മുഖേനയാണ് സർവേ നടത്തിയത്. 74 ശതമാനം മുസ്ലീങ്ങളും രാമ ക്ഷേത്ര നിർമ്മാണത്തിൽ സന്തുഷ്ടരാണെന്നും, 70 ശതമാനം മുസ്ലീങ്ങൾ മോദി സർക്കാരിൽ വിശ്വസിക്കുന്നുവെന്നും സർവേ കണ്ടെത്തൽ.

മോദി സർക്കാരിന് കീഴിൽ മുസ്ലീങ്ങൾ സുരക്ഷിതരാണ്, എല്ലാവർക്കും തുല്യ അവസരമുണ്ട്. മോദി കാരണം ബിജെപിയിലുള്ള വിശ്വാസം വർധിച്ചു. ഇന്ത്യ ഒരു ലോകശക്തിയായി ഉയർന്നുവെന്ന് 70 ശതമാനം മുസ്ലിമുകൾ സമ്മതിക്കുന്നുണ്ട്. ഇസ്ലാമിന്റെ പേരിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന ഉലമാമാരെയും മൗലാനമാരെയും പ്രതിപക്ഷ നേതാക്കളെയും പൂർണമായും ബഹിഷ്കരിക്കണമെന്നാണ് മുസ്ലിംകൾ ആഗ്രഹിക്കുന്നതെന്നും മുസ്ലീം രാഷ്ട്രീയ മഞ്ച് പുറത്തുവിട്ട സർവേ ഫലം അവകാശപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here