9 വർഷത്തിനിടെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി; നിതി ആയോഗ് റിപ്പോർട്ട്

0

നരേന്ദ്ര മോദി സർക്കാരിന് കീഴിൽ കഴിഞ്ഞ 9 വർഷത്തിനിടെ രാജ്യത്തെ ദരിദ്രരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി നിതി ആയോഗ് റിപ്പോർട്ട്. ഒന്‍പതു വര്‍ഷത്തിനിടെ 24.82 കോടി പേരാണ് ദാരിദ്ര്യത്തില്‍ നിന്നും കരകയറിയത്. 2013-14-ൽ 29.17 ശതമാനമായിരുന്ന ദാരിദ്ര്യത്തിന്റെ അനുപാതം 2022-23-ൽ 11.28 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്.

ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ദാരിദ്ര്യം ഏറ്റവും കുറഞ്ഞത്. 5.94 കോടി ജനങ്ങളാണ് ഉത്തര്‍പ്രദേശില്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത്. ബിഹാറില്‍ 3.77 കോടിയും മധ്യപ്രദേശില്‍ 2.30 കോടിയും രേഖപ്പെടുത്തി. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയിലെ പുരോഗതിയെ അടിസ്ഥാനമാക്കിയാണ് ബഹുമുഖ ദാരിദ്ര്യം അളക്കുന്നത്.

റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.’വളരെ പ്രോത്സാഹജനകമാണിത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നതിലും നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ പരിവര്‍ത്തന മാറ്റങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും ഉള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു എല്ലാ ഇന്ത്യക്കാർക്കും സമൃദ്ധമായ ഭാവി ഉറപ്പാക്കാൻ ഞങ്ങൾ തുടർന്നും പ്രവർത്തിക്കും’-അദ്ദേഹം എക്സില്‍ കുറിച്ചു.

Leave a Reply