രണ്ടര കിലോ സ്വർണവും 13 കിലോ വെള്ളിയും: ഗുരുവായൂരിലെ ഭണ്ഡാര വരവ് 6.13 കോടി

0

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തി ജനുവരി മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി. 6,13,08,091 രൂപയാണ് ക്ഷേത്രത്തിൽ നിന്ന് ലഭിച്ച ഭണ്ഡാര വരവ്. 2കിലോ 415ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും 13 കിലോ 340ഗ്രാം വെള്ളിയും ലഭിച്ചു. ക്ഷേത്രംകിഴക്കേ നടയിലെ എസ്ബിഐയുടെ ഇ ഭണ്ഡാരം വഴി 2,07,007രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിത്.

കേന്ദ്ര സർക്കാർ പിൻവലിച്ച 2000 ൻ്റെ 45 കറൻസികളും നിരോധിച്ച ആയിരം രൂപയുടെ 40 കറൻസിയും അഞ്ഞൂറിൻ്റെ 153 കറൻസിയും ലഭിച്ചു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here