കാട്ടാക്കടയിൽ പതിമൂന്നുകാരന് നേരെ ലൈംഗിക അതിക്രമം; പാസ്റ്റർ റിമാൻഡിൽ

0

പതിമൂന്നുകാരനു നേരെ ലൈംഗിക അതിക്രമമുണ്ടായെന്ന പരാതിയിൽ പാസ്റ്റർ അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. പൂവച്ചൽ കുറകോണത്ത് ആലയിൽ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റർ രവീന്ദ്രനാഥാണ് അറസ്റ്റിലായത്. വട്ടിയൂർക്കാവ് കുലശേഖരം സ്വദേശിയാണ് പാസ്റ്റർ.

ഇന്നലെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയിലാണ് 13കാരനെ പരിചയപ്പെടുകയും ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയും ചെയ്തത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കാട്ടാക്കട പൊലീസാണ് കേസ് എടുത്തത്. പിന്നാലെ പ്രതിയായ പാസ്റ്റർ രവീന്ദ്രനാഥിനെ പൊലീസ് പിടികൂടുകയായിരുന്നു. രവീന്ദ്രനാഥിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply