ഉണ്ണിയപ്പച്ചട്ടിക്കുള്ളിൽ ഡിസ്‌ക് രൂപത്തിൽ 1.5 കിലോ സ്വർണം; യുവതി അറസ്റ്റിൽ

0

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. കോഴിക്കോട് പെരുവയൽ സ്വദേശി ബീന മുഹമ്മദ് ആസാദ് (43) ആണ് പിടിയിലായത്. 95 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

അപ്പച്ചട്ടിക്കുള്ളിൽ ഡിസ്‌ക് രൂപത്തിലാക്കിയ നിലയിലായിരുന്നു സ്വർണം. 1.5 കിലോ ഗ്രാം തൂക്കം വരുന്നതായിരുന്നു സ്വർണം. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും എയർ കസ്റ്റംസ് ഇന്റലിജൻസും ചേർന്നുനടത്തിയ പരിശോധനയിലാണ്‌ പിടികൂടിയത്‌.

ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിലാണ് ബീന കോഴിക്കോട് എത്തിയത്. നേരത്തേ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്‌ട്രിക് അപ്പച്ചട്ടിക്കുള്ളിൽ സംശയകരമായ രീതിയിൽ ഡിസ്‌ക് കണ്ടെത്തുകയായിരുന്നു. ഉപകരണം അഴിച്ചു നടത്തിയ പരിശോധനയിലാണ് ഡിസ്‌ക് രൂപത്തിലാക്കിയ സ്വർണം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here