ഹൽദി ആഘോഷത്തിനിടെ മതിൽ ഇടിഞ്ഞു വീണു; 6 മരണം; 21 പേർക്ക് പരുക്ക്

0

 

ഉത്തർപ്രദേശിൽ ഹൽദി ആഘോഷത്തിനിടെ മതിൽ ഇടിഞ്ഞു വീണ് ആറ് പേർ മരിച്ചു. ഉത്തർപ്രദേശിലെ മൗ ജില്ലയിലാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്‌ച വൈകുന്നേരത്തോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ അഞ്ച് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു. അപകടത്തിൽ 21 പേർക്ക് പരുക്കേറ്റു.

 

ചെറിയ വീടുകൾ തിങ്ങിനിറഞ്ഞ പ്രദേശത്തെ ചുറ്റമതിൽ ആണ് ഇടിഞ്ഞുവീണത്. ചെണ്ടമേളങ്ങൾക്ക് പിന്നാലെ ഇടവഴിയിലൂടെ സ്ത്രീകൾ ഘോഷയാത്രയായി നടന്നു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ ഉടൻ തന്നെ പ്രവേശിപ്പിച്ചു. മതിൽ ഇടിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here