ക്രിമിനല്‍ ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് കൂട്ട്, അക്രമങ്ങളില്‍ മുഖ്യമന്ത്രി ഒന്നാം പ്രതി; ആരോപണവുമായി വിഡി സതീശന്‍

0

 

കൊച്ചി: നവകേരള സദസ്സുമായി ബന്ധപ്പെട്ട അക്രമങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും മാരകായുധങ്ങള്‍ പുറത്ത് ഇട്ടാണ് മുഖ്യമന്ത്രിക്ക് പൊലീസ് എസ്‌കോര്‍ട്ട് പോവുന്നതെന്നും വിഡി സതീശന്‍ ആരോപിച്ചു.

 

ക്രിമിനല്‍ ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് കൂട്ട്. ഗുണ്ടകള്‍ വാഹനത്തില്‍ മുഖ്യമന്ത്രിക്ക് അകമ്പടി പോവുകയാണ്. അക്രമങ്ങളില്‍ മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണം. കൊച്ചിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും ‘രക്ഷാപ്രവര്‍ത്തനം’ നടന്നു. ബജറ്റ് ചര്‍ച്ചകള്‍ നടത്തേണ്ട ധനമന്ത്രി നവകേരള സദസിനായി നടക്കുകയാണ്. ഭരണസിരാകേന്ദ്രത്തില്‍ ഉദ്യോഗസ്ഥര്‍ പോലുമില്ല എന്നും അദ്ദേഹം പറഞ്ഞു.

 

സംസ്ഥാനം അനാഥമായ സ്ഥിതിയിലാണ്. കേരളം മുടിഞ്ഞ നാടായി മാറി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു നടപടിയുമില്ല. അതൊന്നും ശ്രദ്ധിക്കാന്‍ സര്‍ക്കാരിന് സമയമില്ല. ദേവസ്വം മന്ത്രി യാത്രയിലാണ്. എസ്എഫ്‌ഐ മുന്‍ നേതാവ് വിദ്യ പ്രതിയായ കേസില്‍ കുറ്റപത്രം നല്‍കാതെ വേണ്ടപെട്ടവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here