പ്രതിപക്ഷ നേതാവ് ചാവേറുകളെ അയക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. പെരുമ്പാവൂരിലെ ഷൂ ഏറുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. വിഡി സതീശൻ്റെ മനോനില പരിശോധിക്കണമെന്നും ഷൂ എറിഞ്ഞാൽ അത് തീക്കളിയാകുമെന്ന് സതീശൻ ഓർക്കണമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും തീവ്രവാദികളെ പോലെ പതിയിരുന്ന് ആക്രമിക്കുന്നുവെന്നും ഇതിനായി മുഖ്യമന്ത്രിയെ അപകടപ്പെടുത്താൻ പ്രത്യേക പരിശീലനം ലഭിച്ച ആളുകളെ അയയ്ക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.