സഹപ്രവർത്തകയുമായി വിവാഹം അടുത്തമാസം; പൊലീസുകാരന് ദാരുണാന്ത്യം, മൃതദേഹത്തിന് അരികിൽ പൊട്ടിക്കരഞ്ഞ് നവവധു

0

യുപിയിൽ ഗുണ്ടാനോതാവിന്റെ വെടിയേറ്റ് പൊലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം. 30കാരനായ സച്ചിൻ രാത്തിയാണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകയും കോൺസ്റ്റബിളുമായ കോമൾ ദേശ്‌വാളുമായി അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് സച്ചിന്റെ മരണം. സച്ചിന്റെ ചിതയ്ക്കരികിലിരുന്ന് കരയുന്ന കോമളിന്റെ ദൃശ്യങ്ങൾ കണ്ടുനിൽക്കുന്നവരെയും കണ്ണീരിലാഴ്ത്തുന്നതാണ്. വധകേസിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അശോക് യാദവ് എന്നയാളുടെ വെടിയേറ്റാണ് സച്ചിന് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം കനൗജിൽ നടന്ന ഏറ്റുമുട്ടലിൽ സച്ചിന്റെ തുടയിൽ വെടിയേൽക്കുകയായിരുന്നു. അമിത രക്തശ്രാവം മൂലമാണ് മരണം സംഭവിച്ചത്

 

സച്ചിന്റെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ പിതാവ് വേദ്പാൽ രാത്തിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന കോമൾ പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അശോക് യാദവിനെ അറസ്റ്റ് ചെയ്യാൻ നിയോഗിക്കപ്പെട്ട നാലംഗ പൊലീസ് സംഘത്തിലൊരാളായിരുന്നു സച്ചിൻ. ഇരുപതോളം കേസുകളിൽ പിടികിട്ടാപുള്ളിയായ യാദവിനെ അയാളുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇയാൾക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അശോകും മകൻ അഭയും പൊലീസിനെതിരെ വെടിയുതിർത്തു.

 

സച്ചിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണം. സച്ചിന്റെ മരണത്തിന് ഉത്തരവാദികളായവരെയും ഇതുപോലെ ശിക്ഷിക്കണം. സച്ചിന് സംഭവിച്ചത് അവർക്കും സംഭവിക്കണം. നീതി വേണം എന്നാണ് സച്ചിന്റെ കുടുംബത്തിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here