ശബരിമലയിൽ ട്രാക്ടർ മറിഞ്ഞ് അപകടം. പാണ്ടി താവളത്തിന് സമീപമുള്ള മാഗുംണ്ട അയ്യപ്പ നിലയത്തിന് മുൻപിൽ അരി കയറ്റി വന്ന ട്രാക്ടർ മറിഞ്ഞു. അപകടത്തിൽ പരുക്കേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ അടക്കം എട്ടുപേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല.