തനിക്കെതിരായി കാലിക്കറ്റ് സർവ്വകലാശാലയിൽ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യണം; നിർദ്ദേശം നൽകി ഗവർണർ

0

കോഴിക്കോട്: തനിക്കെതിരായി കാലിക്കറ്റ് സർവ്വകലാശാലയിൽ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യണമെന്ന് ഗവർണർ. എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യണമെന്നാണ് ആവശ്യം. സർവ്വകലാശാലയിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ ഗവർണർ ഫോണിൽ വിളിച്ചാണ് നിർദ്ദേശം നൽകിയത്

എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. ഗവർണർക്കെതിരായി വ്യാപകമായി പോസ്റ്ററുകളും ബാനറുകളും എസ്എഫ്ഐ പ്രവർത്തകർ സർവ്വകലാശാലയിൽ സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഗവർണർ എന്തെക്കെയോ വിളിച്ചു പറയുന്നു. ജസ്റ്റിസ്‌ നരിമാന്‍റെ പരാമർശം ഇത് ശരിവയ്ക്കുന്നു. പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ഗവര്‍ണറുടേത്. കേന്ദ്രത്തിന്‍റെ സഹായത്തിലാണ് സർവകലാശാലകളിൽ ആളുകളെ കണ്ടെത്തി നിയമിച്ചത്. ആര്‍എസ്എസ് നിർദേശം ആണ് ഗവര്‍ണര്‍ അനുസരിച്ചത്. വിദ്യാർഥികൾ പ്രതിഷേധിക്കുന്നത് അക്കാര്യത്തിൽ ആണ്. പ്രതിഷേധക്കുന്നവർക്ക് എതിരെ രൂക്ഷമായ വാക്കുകൾ

മുൻപ് രാഷ്ട്രീയക്കാരൻ ആയിരുന്ന ഒരാൾക്ക് എങ്ങനെ ആണ് ബ്ലഡി ക്രിമിനൽസ് എന്ന് വിളിക്കാന്‍ സാധിക്കുന്നത്..വിവേകം ഇല്ലാത്ത നടപടിയാണത്. ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആൾക്ക് പറയാൻ പറ്റുന്ന വാക്കുകൾ അല്ല ഗവര്‍ണറുടേത്. അദ്ദേഹം പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണ്.ഞാൻ ചെല്ലുമ്പോൾ അവർ ഓടി പോയി എന്ന് വീമ്പ് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ പ്രോട്ടോക്കോള്‍ ലംഘനത്തെക്കുറിച്ച് വാചാലനായ മുഖ്യമന്ത്രി സ്വന്തം ഗണ്‍മാന്‍റെ പ്രോട്ടോക്കോള്‍ ലംഘനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്ത് പോയി

LEAVE A REPLY

Please enter your comment!
Please enter your name here