ഉത്തരേന്ത്യയിൽ കനത്ത ശൈത്യവും മൂടൽ മഞ്ഞും തുടരുമെന്ന് കാലാവസ്ഥ മന്ത്രാലയം

0

 

ഉത്തരേന്ത്യയിൽ കനത്ത ശൈത്യവും മൂടൽ മഞ്ഞും തുടരുമെന്ന് കാലാവസ്ഥ മന്ത്രാലയം അറിയിച്ചു. ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, ദില്ലി എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടും.

 

ഹിമാചൽ പ്രദേശ്, ജമ്മുകശ്മീർ മേഖലകളിൽ മഞ്ഞുവീഴ്ച ഉണ്ടായി. കാലാവസ്ഥയിൽ ഉണ്ടായ മാറ്റം വ്യോമ- റെയിൽ- റോഡ് സംവിധാനങ്ങളെ ബാധിച്ചു. 110 വിമാന സർവീസുകളെയും 53 ട്രെയിനുകളെയും പുകമഞ്ഞ് ബാധിച്ചു. കാഴ്ച പരിധി കുറഞ്ഞതിനെ തുടർന്ന് യമുന എക്‌സ്പ്രസ്സ് ഹൈവേയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here