സീയ സീസൺ 12 ആം എഡിഷൻ പനമ്പിള്ളി നഗർ അവന്യൂ സെൻററിൽ: നൂറിൽപരം വനിതകളുടെ വ്യത്യസ്ത ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും

0

 

 

കൊച്ചി: വനിതാ സംരംഭകരുടെ കേരളത്തിലെ ഏറ്റവും വലിയ പ്രദർശനവും സംഗമവും സീയ സീസൺസ് പന്ത്രണ്ടാമത് എഡിഷൻ ഡിസംബർ 10,11 തീയതികളിൽ പനമ്പിള്ളി നഗർ അവന്യൂ സെൻററിൽ നടക്കും. രാവിലെ 10 മണിക്ക് ചലച്ചിത്ര, ടെലിവിഷൻ താരം മീനാക്ഷി സംരംഭക സംഗമം ഉദ്ഘാടനം ചെയ്യും.

 

കേരളത്തിനകത്തും പുറത്തും നിന്നെത്തുന്ന നൂറിൽപരം വനിതകളുടെ വ്യത്യസ്ത ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും സംഘടിപ്പിക്കുന്ന സീയ സീസൺസ് എക്സ്സിബിഷൻറെ 12 മത് എഡിഷൻ, ഒട്ടേറെ പ്രത്യേകതകളോടെയാണ് ഇത്തവണ നടക്കുന്നത്.

 

ചടങ്ങിൽ ചലച്ചിത്ര സംവിധായകരായ സലാം ബാപ്പു, പോളി വടക്കൻ, അനിൽ ചിത്ര, പ്രിയ ശിവദാസ് ( പേഴ്‌സനാലിറ്റി ട്രെയിനർ), സൂസമ്മ എബ്രഹാം ( വ്‌ലോഗ്ഗർ, സുഷമ ടോക്സ് ), അഖില അവറാച്ചൻ (മോഡൽ & അവതാരക) തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. കേരളത്തിലേയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന 100 ൽ പരം സ്ത്രീ സംരംഭകരുടെ വ്യത്യസ്‌ത ഉൽപ്പന്നങ്ങൾ പരിചയപ്പെടാൻ എത്തുന്ന സന്ദർശകരായ ഭാഗ്യശാലികൾക്ക് സ്വർണ്ണനാണയങ്ങളും, ഡയമണ്ട് ലോക്കറ്റ് തുടങ്ങി വിവിധ സമ്മാനങ്ങളും ലഭിക്കും.

 

സീയ സീസൻസ് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് എഡിഷന്റെ ഭാഗമായി ലഭിക്കുന്ന വരുമാനം നിർദ്ധനരായ ദമ്പതികൾക്ക് വിവാഹ സഹായമായി നൽകുമെന്ന് ഈവന്റ് കോഡിനേറ്റർ സീനത്ത് അഷ്റഫ് പറഞ്ഞു. ഒപ്പം കേരളത്തിലെ വനിതാ സംരംഭകർക്ക് എല്ലാ പിന്തുണയും നിർദേശങ്ങളും ദ്വിദിന മേളയിൽ ലഭിക്കും. വാർത്താ സമ്മേളനത്തിൽ സീനത്ത് അഷറഫ്, പോളി വടക്കൻ, സോണിയ ഗ്ലാഡ്സൺ , അഖില അവറാച്ചൻ,റീത്തു സാം എന്നിവർ പങ്കെടുത്തു. വിശദ വിവരങ്ങൾക്ക്: 9633122900

LEAVE A REPLY

Please enter your comment!
Please enter your name here