ഗവര്‍ണറെ ഉപയോഗിച്ച് സര്‍വകലാശാലകള്‍ പിടിക്കാന്‍ ആര്‍എസ്എസ് ശ്രമം: എ.എ റഹീം എംപി

0

 

 

കേരള സര്‍വകലാശാല സെനറ്റിലേക്ക് എബിവിപി പ്രവര്‍ത്തകരെ നിര്‍ദ്ദേശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതില്‍ പ്രതികരണവുമായി എ.എ റഹീം എംപി.

 

സര്‍വകലാശാല കാവിവത്കരിക്കാന്‍ ശ്രമിച്ച ഗവര്‍ണര്‍ക്ക് തിരിച്ചടി ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ എബിവിപിക്കാരെ മാനദണ്ഡങ്ങള്‍ മറികടന്നു നിയമിച്ചു.ഗവര്‍ണര്‍ നടത്തിയത് ഭരണഘടന ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഗവര്‍ണറേ ഉപയോഗിച്ച് സര്‍വകലാശാകള്‍ പിടിച്ചടക്കാന്‍ ആര്‍. എസ്. എസ് ശ്രമം. ഇതിനു കോണ്‍ഗ്രസ് മൗന അനുവാദം നല്‍കുന്നു. മുസ്ലീം ലീഗ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. ഗവര്‍ണര്‍ പ്രത്യക്ഷമായി ബി. ജെ. പിക്ക് വേണ്ടി പണി എടുക്കുന്നുവെന്നും എ.എ റഹീം തുറന്നടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here