കാനം രാജേന്ദ്രൻ്റെ മരണം ഇടതുമുന്നണിക്ക് തീരാനഷ്ടമെന്ന് രാഷ്ട്രീയ ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ

0

കാനം രാജേന്ദ്രൻ്റെ മരണം ഇടതുമുന്നണിക്ക് തീരാനഷ്ടമെന്ന് രാഷ്ട്രീയ ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ. നിലപാടുകളിലെ കാർക്കശ്യവും സൗമ്യ മുഖവുമായിരുന്നു കേരള രാഷ്ട്രീയത്തിൽ കാനത്തെ വ്യത്യസ്ഥനാക്കിയത്. എന്നും തൊഴിലാളികൾക്കൊപ്പം നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. സംഘടന പ്രവർത്തനത്തിലും നിയമസഭ പ്രവർത്തനത്തിലും ഒരുപോലെ തിളങ്ങിയ അപൂർവം വ്യക്തിത്വങ്ങളിൽ ഒരാൾ. എന്നും ശരിയുടെ പക്ഷത്ത് മാത്രം നിലകൊണ്ടു. തെറ്റ് ആര് ചെയ്താലും മാന്യമായ ഭാഷയിൽ വിമർശിക്കാൻ ഒരു മടിയും കാണിക്കാറില്ലായിരുന്നു. പ്രതിയോഗികളെ ഒരിക്കലും അദ്ദേഹം വാക്കുകള്‍ കൊണ്ട് പരുക്കേൽപിച്ചിട്ടില്ല. എന്നാല്‍ രസകരമായി തനിനാടൻ കോട്ടയം ഭാഷയിൽ അവരെയെല്ലാം പ്രഹരിക്കാന്‍ മറന്നതുമില്ല.നിയമസഭയിൽ അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായിരുന്നു അദ്ദേഹം. നിർമാണത്തൊഴിലാളി ക്ഷേമനിധി ബിൽ സ്വകാര്യ ബില്ലായി നിയമസഭയിൽ അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. അദ്ദേഹത്തിൻ്റെ മനസ്സുപോലെ തന്നെ കാനത്തെ കൊച്ചുകളപ്പുരയിടത്തിൽ വീടിന്റെ മുറ്റം കക്ഷി രാഷ്ട്രീയ ഭേദമന്യേ ആർക്കും
കയറിച്ചെല്ലാവുന്ന ഇടമായിരുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here