പുഷ്പ 2’വിന്റെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചു

0

 

പുഷ്പ 2’വിന്റെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചു. അല്ലു അർജുന് ദേഹാസ്വസ്ഥ്യം വന്നതോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഷൂട്ടിംഗ് ഡിസംബറിലെ രണ്ടാം ആഴ്ചയിലേക്ക് നീട്ടിവച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ കാളിരൂപത്തിൽ അണിഞ്ഞൊരുങ്ങിയാണ് അല്ലു അർജുൻ പ്രത്യക്ഷപ്പെട്ടത്.

 

ഈ കോസ്റ്യൂമിൽ അല്ലു അർജുന് ഒരു ഗാനവും ഫൈറ്റും ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. എന്നാൽ ഈ കോസ്റ്യൂമും ഷൂട്ടും താരത്തിന് നടുവേദന ഉണ്ടാക്കിയെന്നും അതിനാലാണ് സംവിധായകൻ സുകുമാർ ഷൂട്ടിംഗ് നിർത്തിവച്ചത് എന്നുമാണ് റിപ്പോർട്ടുകൾ.

 

ബോഡി പെയിന്റും പട്ടുസാരിയും, കമ്മലും വളകളും, മോതിരങ്ങളും ധരിച്ചാണ് ചിത്രത്തിൽ ഒരു ഭാഗത്ത് അല്ലു അർജുൻ പ്രത്യക്ഷപ്പെടുന്നത്. എല്ലാ വർഷവും തിരുപ്പതിയിൽ നടക്കുന്ന ഗംഗമ്മ തല്ലിയെ പ്രതിനിധീകരിച്ചാണ് ഈ ലുക്ക്.

അതേസമയം, ‘പുഷ്പ: ദ റൈസ്’ എന്ന ആദ്യ ഭാഗം 2021 ഡിസംബറിൽ ആയിരുന്നു റിലീസ് ചെയ്തത്. ‘പുഷ്പ: ദ റൂൾ’ എന്ന രണ്ടാം ഭാഗം അടുത്ത വർഷം ഓഗസ്റ്റ് 15ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഷൂട്ടിംഗ് തടസ്സപ്പെട്ടതിനാൽ സിനിമ പ്രഖ്യാപിച്ച തീയതിയിൽ തന്നെ എത്തുമോ എന്ന കാര്യത്തിൽ ആശങ്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here