ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പര; സഞ്ജുവിന് സ്ഥാനമുണ്ടോ? കെ എല്‍ രാഹുല്‍ പറയുന്നു

0

ജോഹന്നാസ്ബര്‍ഗ്: ഏകദിന ലോകകപ്പില്‍ കലാശപ്പോരിലെ തോല്‍വിക്ക് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ഇറങ്ങും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനമാണ് ഇന്നത്തേത്.
ലോകകപ്പിന് ശേഷം തന്റെ അന്താരാഷ്ട്ര മത്സരവും കളിക്കുന്ന കെ എല്‍ രാഹുലാണ് ടീം ഇന്ത്യയെ നയിക്കുക.

12 ഇന്നിങ്‌സുകളില്‍ ബാറ്റിങ് ശരാശരി 55ലധികമുണ്ടായിട്ടും ഏകദിന ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ലാത്ത മലയാളി താരം സഞ്ജു സാംസണാണിന്റെ പ്രകടനമാണ് എല്ലാവരും ഉറ്റുനോക്കുക. ടീമിലെ സഞ്ജുവിന്റെ പങ്കിനെക്കുറിച്ച് നായകന്‍ കെ എല്‍ രാഹുല്‍ പറഞ്ഞു. സഞ്ജു സാംസണ്‍ മധ്യനിരയില്‍ കളിക്കുമെന്നാണ് കെ എല്‍ രാഹുല്‍ പറഞ്ഞത്. അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ആയി സാംസണ്‍ ബാറ്റ് ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.

”സഞ്ജു മധ്യനിരയിലാവും ബാറ്റുചെയ്യുക. ഏകദിനത്തില്‍ സഞ്ജുവിന്റെ റോള്‍ അതാണ്. അഞ്ച്, ആറ് നമ്പറുകളിലൊന്നിലാവും സഞ്ജു കളിക്കുക. വിക്കറ്റ് കീപ്പറായി സഞ്ജുവുണ്ടാകില്ല. ഞാനാവും കീപ്പറാവുക. എന്നാല്‍ വിക്കറ്റ് കീപ്പറാക്കേണ്ട സാഹചര്യമുണ്ടായാല്‍ സഞ്ജുവിന് ആ റോളും നല്‍കും. ഈ പരമ്പരയില്‍ താരത്തിന് നിര്‍ണ്ണായക പങ്കാണുള്ളതെന്നും രാഹുല്‍ പറഞ്ഞു.

താന്‍ മധ്യനിരയിലാകും ബാറ്റ് ചെയ്യുകയെന്നും ടി20 പമ്പരയില്‍ തിളങ്ങിയ റിങ്കു സിംഗിനും അവസരം നല്‍കുമെന്ന് രാഹുല്‍ പറഞ്ഞു. റിങ്കു എത്ര മികച്ച കളിക്കാരനാണെന്ന് അദ്ദേഹം കാണിച്ചുതന്നിട്ടുണ്ട്. ഐപിഎല്ലില്‍ അദ്ദേഹം വളരെ വൈദഗ്ധ്യമുള്ളയാളാണെന്ന് ഞങ്ങള്‍ എല്ലാവരും കണ്ടു. ടി20 ഐ പരമ്പരയില്‍ അദ്ദേഹം പ്രകടിപ്പിച്ച ശാന്തത, കളിയെ
മനസിലാക്കുന്നത് എല്ലാം അദ്ദേഹം എത്ര മികച്ചതാണെന്ന് കാണിച്ചു തരുന്നു- കെ എപല്‍ രാഹുല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here