കരിങ്കൊടി മാത്രമല്ല, ഒപ്പം കറുത്ത ബലൂണും; ആറന്മുളയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

0

പത്തനംതിട്ട: നവകേരള സദസ് നടക്കുന്ന വേദിക്ക് അരികെ കറുത്ത ബലൂൺ പറത്തി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ. പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ പരിപാടി നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിന് സമീപത്താണ് പ്രവർത്തകർ പ്രതിഷേധ സൂചകമായി ബലൂൺ പറത്തിയത്. നവകേരള സദസിനെതിരെ പല സ്ഥലങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനായി എത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസും ഡിവൈഎഫ്ഐ പ്രവ‍‍ർത്തകരും തല്ലിച്ചതക്കുന്ന സ്ഥിതിയുണ്ടായി.

പ്രതിപക്ഷം എന്തിനാണ് നവ കേരള സദസ്സ് ബഹിഷ്കരിച്ചത് എന്ന് മനസ്സിലായിട്ടില്ലെന്നായിരുന്നു പ്രതിഷേധങ്ങളോട് ആറമ്മുളയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. ആറമ്മുളയ്ക്ക് ശേഷം റാന്നി, കോന്നി, അടൂർ മണ്ഡലങ്ങളിലെ നവ കേരള സദസുകളും നടക്കും. പ്രതിപക്ഷ യുവജന സംഘടനകൾ വൻ പ്രതിഷേധത്തിനുള്ള ആസൂത്രണത്തിലാണെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here