നൂര്‍ജഹാന് വനിതാ കമീഷൻ തണലൊരുക്കും
പൊന്നാനിയില്‍ വൃദ്ധസദനവും പകല്‍ വീടുകളും തുടങ്ങുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കും

0

പൊന്നാനി: ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ട പൊന്നാനി നഗരസഭയിലെ 50-ാം വാര്‍ഡ് സ്വദേശിനി നൂര്‍ജഹാന് വനിതാ കമീഷന്റെ ഇടപെടലില്‍ തണലൊരുക്കും. മലപ്പുറം തീരദേശ കാമ്പിന്റെ ഭാഗമായി പൊന്നാനി നഗരസഭയിലെ തീരദേശ മേഖലയില്‍ വനിതാ കമീഷന്‍ നടത്തിയ ഗൃഹസന്ദര്‍ശനത്തിലാണ് അയല്‍വാസികളുടെ കാരുണ്യത്തില്‍ കഴിഞ്ഞുവന്നിരുന്ന നൂര്‍ജഹാനെ കണ്ടെത്തിയത്.

നൂര്‍ജഹാന്റെ സംരക്ഷണവും സുരക്ഷയും മുന്‍ നിര്‍ത്തി തവനൂരിലെ വൃദ്ധ സദനത്തിലേക്ക് മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍കൈ എടുക്കുമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. നഗരസഭ, വനിത ശിശു വികസന ഓഫീസ് അധികൃതരുമായി ബന്ധപ്പെട്ട് ഇവരെ പരിരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.

വൃദ്ധ സദനത്തിലേക്ക് മാറ്റുന്നതോടെ ഫിസിയോ തെറാപ്പി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവര്‍ക്ക് ലഭ്യമാക്കുമെന്നും കമീഷന്‍ അധ്യക്ഷ പറഞ്ഞു. പൊന്നാനി നഗരസഭാ പരിധിയില്‍ വൃദ്ധസദനവും പകല്‍ വീടുകളും ആരംഭിക്കുന്നതിന് വനിതാ കമീഷന്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കും. തീരദേശത്ത് ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ്.

സങ്കീര്‍ണമായ ജീവിത സാഹചര്യമാണ് തീരദേശത്തെ സ്ത്രീകളുടേത്. വിവാഹത്തിനുശേഷം ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണവും കൂടുതലാണ്. ഇക്കാര്യത്തില്‍ പൊന്നാനി നഗരസഭയും ബന്ധപ്പെട്ട വകുപ്പുകളും നല്ല രീതിയിലുള്ള ഇടപെടല്‍ നടത്തേണ്ടതായിട്ടുണ്ട്. തീരദേശത്തെ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതാവസ്ഥക്ക് മാറ്റമുണ്ടാക്കി എടുക്കാനുള്ള അടിയന്തിരമായ ഇടപെടല്‍ അനിവാര്യമാണ്

LEAVE A REPLY

Please enter your comment!
Please enter your name here