നെയ്യാറ്റിന്‍കരയിലെ താല്‍ക്കാലിക നടപ്പാലം തകര്‍ന്നുണ്ടായ അപകടം; സംഘാടകര്‍ക്കെതിരെ കേസെടുത്തു

0

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ താല്‍ക്കാലിക നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്തു. അനധികൃതമായി നടപ്പാലം നിര്‍മിച്ചതിനാണ് പൂവാര്‍ പൊലീസ് കേസെടുത്തത്. നെയ്യാറ്റിന്‍കരയിലെ തിരുപുറം പഞ്ചായത്തിലെ പുറുത്തിവിളയില്‍ ക്രിസ്മസ് ഫെസ്റ്റിനായി നിമ്മിച്ചതായിരുന്നു നടപ്പാലം.

സംഘാടകരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. തടികൊണ്ട് നിര്‍മിച്ച പാലമാണ് തകര്‍ന്നത്. വാട്ടര്‍ഷോ കാണാന്‍ ആളുകള്‍ കൂട്ടത്തോടെ നടപ്പാലത്തിലേക്ക് കയറിയതാണ് അപകടത്തിന് കാരണമായത്.

നട്ടെല്ലിന് പരിക്കേറ്റ കാഞ്ഞിരംകുളം സ്വദേശി ലൈലയെ തിരുവനന്തപുരം കിംസില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേര്‍ നെയ്യാറ്റിന്‍കരയിലെ നിംസില്‍ ചികിത്സയിലാണ്. അപകടത്തില്‍ പെട്ടവര്‍ക്ക് നിംസ് ആശുപത്രി സൗജന്യ ചികിത്സ പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here