നവകേരള സദസ് ഇന്ന് എറണാകുളം ജില്ലയിൽ

0

നവകേരള സദസ് ഇന്ന് എറണാകുളം ജില്ലയിൽ.പ്രഭാതയോഗത്തിനു ശേഷം രാവിലെ 11 മണിക്ക് ചാലക്കുടി കാർമൽ സ്കൂൾ മൈതാനിയിലും 2 മണിക്ക് അങ്കമാലി സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ ഗ്രൗണ്ടിലും 3.30 നു ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തും 5 മണിക്ക് പറവൂർ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തും നടക്കും.

നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കമാലി, പറവൂർ, ആലുവ മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്ക് നാളെ അവധിയായിരിക്കും.

ഗതാഗത തിരക്ക് മൂലം കുട്ടികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി നൽകിയത്. ഈ പ്രവര്‍ത്തി ദിനത്തിന് പകരം മറ്റൊരു ദിവസം ക്ലാസ് നടണമെന്നും ജില്ലാ കളക്ടര്‍ ഉത്തരവിൽ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലും സ്കൂളുകൾക്ക് ഇന്ന് അവധിയാണ്. റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് വിദ്യാഭ്യാസ ഉപ ഡയറക്ടർ അവധി നൽകിയത്. വി എച്ച് എസ് സി, ഹയർ സെക്കന്ററി സ്കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കോളേജുകൾക്ക് അവധിയുണ്ടാവുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here