‘മാന്യമല്ലാത്ത സമരം നടത്തിയാല്‍ അടി കിട്ടും’; സജി ചെറിയാന്‍

0

ആലപ്പുഴ: മാന്യമല്ലാത്ത സമരം നടത്തിയാല്‍ അടി കിട്ടുമെന്ന് മന്ത്രി സജി ചെറിയാന്‍. അടി കിട്ടിയാലേ നേതാവാകാന്‍ കഴിയൂ. ഞങ്ങള്‍ക്കും അടി കിട്ടിയിട്ടുണ്ട്. അടി കൊടുക്കാനാണ് പൊലീസുള്ളതെന്നും സജി ചെറിയാന്‍ പറഞ്ഞു. കരിങ്കൊടി കാട്ടി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസിന്റ ശ്രമം. കെ.എസ്‌.യുക്കാരെ ബലിക്കല്ലില്‍ വെക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ആലപ്പുഴയില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം നടന്ന സംഭവത്തിലും മന്ത്രി പ്രതികരിച്ചു. എം ജെ ജോബിന്റെ വീട് ആക്രമിക്കേണ്ട ഒരു സാഹചര്യവുമില്ല. ഞങ്ങളെല്ലാം ആദരിക്കുന്ന മാന്യനായ വ്യക്തിയാണ് ജോബ്. വീട് ആക്രമിച്ചില്ലെന്നാണ് അന്വേഷിച്ചപ്പോള്‍ പ്രാദേശിക പാര്‍ട്ടി നേതൃത്വം പറയുന്നത്. എന്നാല്‍ മാധ്യമങ്ങളില്‍ നേരെ തിരിച്ചാണ് വാര്‍ത്തകള്‍ വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here