ധീരനായ കമ്മ്യൂണിസ്റ്റ് നേതാവ്, അനുപമ വ്യക്തിത്വം: കാനത്തിനെ അനുശോചിച്ച് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

0

 

 

വ്യാപരിച്ച മേഖലകളിലെല്ലാം വ്യതിരിക്തമായ വ്യക്തിമുദ്ര പതിപ്പിച്ച ധീരനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കാനം രാജേന്ദ്രന്‍ എന്ന് മന്ത്രിയും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റുമായ അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. ഐഎന്‍എല്‍ നോടും, വ്യക്തിപരമായി തന്നോടും അദ്ദേഹം കാണിച്ച സ്‌നേഹവും ആദരവും എന്നും നല്ല ഓര്‍മ്മകളുടെതാണ്.

 

കാനം എഐടിയുസി നേതൃപദവിയിലുള്ള കാലം ചൂഷണങ്ങള്‍ക്കെതിരെ തൊഴിലാളി പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് നടത്തിയ സമരപോരാട്ടങ്ങള്‍ ട്രേഡ് യൂണിയന്‍ ചരിത്രത്തിലെ സുവര്‍ണ്ണ നാളുകളുടെതായിരുന്നു. രാജ്യം വര്‍ഗീയ- കോര്‍പ്പറേറ്റ് ശക്തികള്‍ ഭിന്നിപ്പിക്കുന്ന ഇരുണ്ട കാലത്ത് കാനം സ്വജീവിതത്തിലൂടെ കാണിച്ച കലര്‍പ്പില്ലാത്ത മതനിരപേക്ഷ വഴി പോരാട്ടങ്ങള്‍ക്ക് കരുത്തു പകരും. അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

Leave a Reply