രാഷ്ട്രപതിക്ക് കേരളത്തിന്റെ കത്ത് ; ഗവര്‍ണര്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നില്ല; ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നു

0

തിരുവന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേന്ദ്രത്തിനും രാഷ്ട്രപതിക്കും കത്തയച്ച് സംസ്ഥാനസര്‍ക്കാര്‍. ഗവര്‍ണര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ക്രമസമാധാന പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് രാഷ്ട്രപതിക്ക് കത്ത് അയച്ചിരിക്കുന്നത്. കോഴിക്കോട് മിഠായി തെരുവില്‍ ഗവര്‍ണറുടെ അപ്രഖ്യാപിത സന്ദര്‍ശനവും ചൂണ്ടിക്കാട്ടിയാണ് കത്തിലെ പരാമര്‍ശങ്ങള്‍. കഴിഞ്ഞ ദിവസമാണ് കത്തയച്ചതെങ്കിലും ഈ വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല.

വിഐപി എന്ന നിലയിലുള്ള പ്രോട്ടക്കോള്‍ ഗവര്‍ണര്‍ ലംഘിച്ച് യാത്ര ചെയ്തെന്നും അതുണ്ടാക്കുന്ന ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത്. രാഷ്ട്രപതിയെ അഡ്രസ് ചെയ്തുകൊണ്ടുള്ള കത്തില്‍ ഗവര്‍ണര്‍ ഭരണഘടന ചുമതല വഹിക്കുന്നില്ലെന്നും പരാമര്‍ശിക്കുന്നു.

കേരളത്തില്‍ കലാപം ഉണ്ടാക്കുകയാണ് ഗവര്‍ണറുടെ ലക്ഷ്യമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രകോപനമാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്. മുണ്ട് മാടിക്കെട്ടി അടിക്കാന്‍ പുറപ്പെടുന്നു. വിദ്യാഭ്യാസ മേഖല ബലം പ്രയോഗിച്ച് പിടിച്ചെടുക്കാനാണ് ബി ജെ പി നീക്കമെന്നും ബി ജെ പി നയം നടപ്പിലാക്കനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here