ഗ്രാമിന് 20 രൂപ വര്‍ധിച്ചു; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

0

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയായി ഉയര്‍ന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5840 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 46720 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് വില 4835 രൂപയിലെത്തിയിട്ടുണ്ട്. സ്വര്‍ണവില ഡിസംബര്‍ 4ന് റെക്കോര്‍ഡിലെത്തിയിരുന്നു. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വില 5885 രൂപയായിരുന്നു. പവന് 47,080 രൂപയുമായിരുന്നു വില.

ആഗോള വിപണിയില്‍ 24 മണിക്കൂറിനിടെ സ്വര്‍ണം ഔണ്‍സിന് 0.55 ശതമാനമാണ് വര്‍ധിച്ചത്. നിലവില്‍ ഔണ്‍സിന് 2,064.19 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ വിലമാറ്റങ്ങള്‍ ഡോളറിലായിതിനാല്‍, നേരിയ ചലനങ്ങള്‍ പോലും പ്രാദേശിക വിലയില്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിച്ചേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here