ലഖ്‌നൗവിലെ സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ തീപിടുത്തം; യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

0

ലഖ്‌നൗ: ലഖ്‌നൗവിലെ സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ തീപിടുത്തം. സംഭവത്തിൽ യുവതിയും കുഞ്ഞും മരിച്ചു. ലഖ്‌നൗ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് ആശുപത്രിയിലാണ് ദാരുണ സംഭവം.

 

ഫയർഫോഴ്‌സ് എത്തിയാണ് ഓപ്പറേഷൻ തിയറ്ററിലെ തീയണച്ചത്. സർജറിക്ക് കയറ്റിയ യുവതിയും ഹൃദയ ശസ്ത്രക്രിയക്ക് എത്തിച്ച കുട്ടിയുമാണ് മരിച്ചത്. കടുത്ത പുകയെ തുടർന്ന് ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് അധികൃതർ പറഞ്ഞു. ഓപ്പറേഷൻ തിയറ്ററിലുണ്ടായിരുന്ന മറ്റുരോഗികളെ സുരക്ഷിതമായി മാറ്റാൻ സാധിച്ചെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here