കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ നാളെ സത്യപ്രതിജ്ഞ ചെയ്യും

0

വൈശാഖ് നെടുമല

ദുബായ്: കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹ് ഡിസംബർ 20, ബുധനാഴ്ച്ച ചേരുന്ന പ്രത്യേക നാഷണൽ അസംബ്ലി യോഗത്തിൽ സത്യപ്രതിജ്ഞ ചെയ്യും. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

ബുധനാഴ്ച്ച രാവിലെ 10 മണിയ്ക്കാണ് കുവൈറ്റ് നാഷണൽ അസംബ്ലി പ്രത്യേക യോഗം ചേരുന്നത്. കുവൈറ്റിലെ പുതിയ അമീറായി ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിന് മുൻപായി നിയുക്ത അമീർ ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.

കുവൈറ്റിലെ പതിനേഴാമത്തെ ഭരണാധികാരിയാണ് ഷെയ്ഖ് മിഷാൽ. കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തെ തുടർന്നാണ് ഷെയ്ഖ് മിഷാലിനെ കുവൈറ്റ് അമീറായി ക്യാബിനറ്റ് പ്രഖ്യാപിച്ചത്.

Leave a Reply