സെഞ്ചുറികളിൽ അർധ സെഞ്ചുറി നേടി വിരാട് കോലി; സച്ചിന്റെ റെക്കോർഡ് പഴങ്കഥയായി

0

മുംബൈ: ഏകദിന സെഞ്ചറികളുടെ എണ്ണത്തില്‍ അര്‍ധസെഞ്ചുറി നേടി റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യന്‍ താരം വിരാട് കോലി. 49 സെഞ്ചറി നേടിയ സച്ചിനെ മറികടന്നാണ് കോലി പുതുചരിത്രം കുറിച്ചത്. ഏകദിന ലോകകപ്പിലെ റണ്‍നേട്ടത്തിലും സച്ചിന്‍ തെന്‍ഡുല്‍ക്കറെ കോലി പിന്നിലാക്കി. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സെന്ന റെക്കോര്‍ഡാണ് കോലി തകര്‍ത്തത്. ലോകകപ്പ് സെമിഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഇന്ത്യയ്ക്ക് ഒരുവിക്കറ്റമാത്രമാണ് നഷ്ടമായത്.

മത്സരത്തിൽ കോലിക്കു പുറമെ അര്‍ധ സെഞ്ചറിയുമായി തിളങ്ങിയ ശുഭ്മാൻ ഗില്ലിന്റേയും ശ്രേയസ് അയ്യരുടെയും മികവിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണ്. 65 പന്തിൽ 79 റൺസെടുത്തു നിൽക്കേ പേശീവലിവിനേത്തുടർന്ന് ഗില്ലിന് ക്രീസ് വിടേണ്ടിവന്നത് ആരാധകർക്ക് നിരാശയായി. എന്നാൽ നാലാം നമ്പരിലിറങ്ങിയ ശ്രേയസ് അയ്യർ വമ്പൻ അടികളുമായി കളം നിറഞ്ഞതോടെ സ്കോർ കുത്തനെ ഉയർന്നു. 35 പന്തുകളിൽനിന്നാണ് ശ്രേയസ് അർധ സെഞ്ചറി കണ്ടെത്തിയത്.

Leave a Reply