ആമകളെ കൊന്ന് പാകം ചെയ്തു; തൃശ്ശൂരിൽ അഞ്ചുപേർ അറസ്റ്റിൽ

0

തൃശൂർ: കൊടുങ്ങല്ലൂർ മേത്തലയിൽ ആമ ഇറച്ചി പിടികൂടിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. മേത്തല അഞ്ചപ്പാലം കേരളേശ്വരപുരം ക്ഷേത്രത്തിന് സമീപമുള്ള മുല്ലേഴത്ത് ഷൺമുഖന്റെ വീട്ടിൽ നിന്നുമാണ് ആമ ഇറച്ചി പിടികൂടിയത്. അഞ്ച് ആമകളുടെ ഇറച്ചിയാണ് കണ്ടെടുത്തത്.

ഷൺമുഖന്റെ മകൻ സിബീഷ്, മേത്തല സ്വദേശികളായ ഷമീർ, രാധാകൃഷ്ണൻ, മുരുകൻ, റസൽ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി ഷൺമുഖനെ പ്രായം കണക്കിലെടുത്ത് അറസ്റ്റിൽ നിന്നും ഒഴിവാക്കി.

ആമകളെ കൊന്ന ശേഷം പാകം ചെയ്യുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പരിയാരം കൊന്നക്കുഴി ഫോറസ്റ്റ് മൊബൈൽ സ്‌ക്വാഡ് ആണ് സംഘത്തെ പിടികൂടിയത്. കറുത്ത ആമകളെയും സംരക്ഷണയിലുള്ള വെളുത്ത ആമകളെയുമാണ് പ്രതികൾ കൊന്ന് പാചകം ചെയ്യാൻ ശ്രമിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

 

LEAVE A REPLY

Please enter your comment!
Please enter your name here