കേരളത്തിന്റെ പ്രത്യേകത വൈവിധ്യങ്ങളായ ഭക്ഷണങ്ങൾ ആണെന്നും ലോക സഞ്ചാരികൾക്ക് സംസ്ഥാനത്തെ പരിചയപ്പെടുത്താൻ കേരളീയം ഭക്ഷ്യമേള മികച്ച വേദിയാകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളീയ ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് ഭാവിയിൽ മുതൽക്കൂട്ടാവും എന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭക്ഷ്യമേള ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലാണ് ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉള്ളത്. ആദ്യമായാണ് സംസ്ഥാന സർക്കാരിന്റെ പരിപാടിയിൽ പഞ്ചനക്ഷത്ര ഹോട്ടലുകളെ ഉൾപ്പെടുത്തുന്നത്. ഹൈസിന്ത്, ഗോകുലം ഗ്രാൻന്റ്, കെ ടി ഡി സി മാസ്‌കോട്ട്, ലീല റാവീസ്, ഹിൽറ്റൺ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളാണ് ഫുഡ് ഫെസ്റ്റിൽ പങ്കെടുക്കുന്നത്. വന്‍ വിലക്കിഴിവിലാണ് വമ്പന്‍ ബ്രാന്‍ഡുകളുടെ സിഗ്‌നേച്ചര്‍ വിഭവങ്ങള്‍ അടക്കം ലഭിക്കുക.വൈകിട്ട് നാലുമുതല്‍ 10 വരെയാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക.
കേരളീയം ഫുഡ്കമ്മിറ്റി ചെയര്‍മാന്‍ എ.എ റഹിം എംപി, കണ്‍വീനര്‍ ശിഖ സുരേന്ദ്രന്‍, യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.