മാഹി ബൈപാസ് ജനുവരി 31ഓടെ പൂർത്തിയാക്കും

0

കോഴിക്കോട്‌: മാഹി ബൈപാസ് പ്രവൃത്തി 2024 ജനുവരി 31 ഓടെ പൂർത്തിയാക്കാൻ തീരുമാനം. ദേശീയപാത വികസന പുരോഗതി വിലയിരുത്താൻ മന്ത്രി പി എ മുഹമ്മദ് റിയാസ് വിളിച്ച യോഗത്തിലാണ് തീരുമാനം. റെയിൽവേ ഭാഗത്തെ പ്രവൃത്തി കഴിയുന്നതോടെ മറ്റെല്ലാ പ്രവൃത്തികളും വേഗത്തിൽ പൂർത്തിയാക്കാനാകുമെന്ന്‌ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.

ഒരു കാരണവശാലും പ്രവൃത്തി നീട്ടേണ്ട സാഹചര്യം ഉണ്ടാകരുതെന്നും വെങ്ങളം – രാമനാട്ടുകര റീച്ചിലെയും അഴിയൂർ – വെങ്ങളം റീച്ചിലെയും പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു. പദ്ധതി പുരോഗതി നിശ്ചിത ഇടവേളകളിൽ പരിശോധിക്കാനുള്ള ക്രമീകരണം തുടരും. വകുപ്പ് സെക്രട്ടറി കെ ബിജു, കലക്ടർ സ്നേഹിൽ കുമാർ സിങ്, ദേശീയപാതാ അതോറിറ്റി റീജണൽ ഓഫീസർ ബി എൽ മീണ തുടങ്ങിയവർ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here