നവകേരള സദസ്സിനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ 

0

 

 

മുഖ്യമന്ത്രിക്കും നവകേരള സദസ്സിനുമെതിരെ ആഞ്ഞടിച്ച് കെ പി സി സി പ്രസിന്റ് കെ സുധാകരൻ. പിണറായി വിജയന്റെ യാത്ര കേരളത്തിലെ ജനങ്ങൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണെന്നും അന്തസ്സും അഭിമാനവുമുണ്ടെങ്കിൽ ഇത്തരം ധൂർത്ത് അവസാനിപ്പിക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.

 

നവകേരള സദസിൽ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ആഡംബര ബസ് ഒരുക്കിയത്. മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുന്നു. പിണറായി കേരളത്തോട് ചെയ്യുന്നത് ഏറ്റവും വലിയ അപരാധമാണ്. കർഷകർക്ക് ലഭിക്കേണ്ട പണം കിട്ടുന്നില്ല. പണം നൽകിയിരുന്നെങ്കിൽ അവരുടെ ജീവൻ രക്ഷിക്കാമായിരുന്നു. മുഖ്യമന്ത്രിയുടെ ആത്മരക്ഷയ്ക്ക് കോടികളാണ് ചെലവഴിക്കുന്നത്. പിണറായി വിജയന് ആരിൽ നിന്നാണ് ഇത്രയ്ക്കും ഭീഷണിയെന്നും സുധാകരൻ ചോദിച്ചു.

 

മുഖ്യമന്ത്രി ഒരു പുനരാലോചന നടത്തണം. കൂടെയുള്ളവർ അദ്ദേഹത്തെ ഉപദേശിച്ച് നന്നാക്കാൻ ശ്രമിക്കണമെന്ന് അഭ്യർഥിക്കുന്നു. നവകേരള സദസ്സിൽ പങ്കെടുക്കുന്നവരെയെല്ലാം കേരളത്തിലെ ജനങ്ങൾ ശപിക്കുമെന്നും സുധാകരൻ പറഞ്ഞു.

Leave a Reply