നവകേരള സദസിനായി സ്‌കൂൾ മതിലും കൊടിമരവും പൊളിക്കണം; സംഘാടക സമിതി

0

 

കൊച്ചി: നവകേരള സദസിനായി സ്‌കൂളിന്റെ മതിലും കൊടിമരവും പൊളിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സംഘാടക സമിതി നഗരസഭ സെക്രട്ടറിക്ക് നൽകി. നവകേരള സദസിനായി പെരുമ്പാവൂർ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ മതിൽ പൊളിക്കണമെന്നാവശ്യവുമായാണ് നഗരസഭക്ക് സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് കത്ത് നൽകിയത് .

പരിപാടിയുടെ നടത്തിപ്പിനായി മൂന്നു മീറ്റർ വീതിയിൽ മതിൽ പൊളിക്കണം, ബസിന് ഗ്രൗണ്ടിലേക്ക് ഇറങ്ങാൻ റാമ്പ് വീതി വർധിപ്പിക്കണം, ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റണം എന്നീ നിർദേശങ്ങളാണ് കത്തിൽ മുന്നോട്ട് വെക്കുന്നത്. പൊളിച്ചുമാറ്റുന്ന മതിലും കൊടിമരവും വീണ്ടും കെട്ടിനൽകുന്നതായിരിക്കുമെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here