ഒന്നും മായുന്നില്ല; സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു ?

0

ദക്ഷിണേന്ത്യയിലെ പ്രമുഖ താരജോഡിയായിരുന്ന സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം വഴിവച്ചിരുന്നു.ഏറെ നാള്‍ നിലനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഇരുവരും തങ്ങളുടെ വിവാഹബന്ധം വേര്‍പെടുത്തിയതായി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകളാണ് പുറത്തുവരുന്നത്. സാമന്ത തന്നെയാണ് ഇതിനെ കുറിച്ചുള്ള സൂചനകള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. നാഗചൈതന്യയുടെ പേരില്‍ ‘ചായ്’ എന്നൊരു ടാറ്റൂ സാമന്ത ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ പങ്കുവച്ച ചിത്രങ്ങളില്‍ അത് അപ്രത്യക്ഷമായിരുന്നു.

ഇതോടെ താരം ടാറ്റൂ നീക്കം ചെയ്തുവെന്ന വാര്‍ത്തകളും എത്തിയിരുന്നു. എന്നാല്‍ ഈ ടാറ്റൂ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സാമന്ത പങ്കുവച്ച പുതിയ പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വാരിയെല്ലിന്റെ ഭാഗത്തായുള്ള ചായ് എന്ന ടാറ്റൂ കാണിച്ചു കൊണ്ടുള്ള ചിത്രമാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

നേരത്തെ ആര്‍ക്കൈവ് ചെയ്ത വിവാഹചിത്രങ്ങള്‍ സാമന്ത വീണ്ടും പങ്കുവച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചായ് എന്ന ടാറ്റൂ കാണിച്ചു കൊണ്ടുള്ള ചിത്രം എത്തിയതോടെ ഇരുവരും ഒന്നിക്കുകയാണെന്ന് വ്യക്തമായി കഴിഞ്ഞു എന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍.

തെന്നിന്ത്യയില്‍ ഏറെ ആരാധരുണ്ടായ താരദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. 2017ല്‍ വിവാഹിതരായ ഇരുവരും 2021ല്‍ ആണ് വേര്‍പിരിഞ്ഞത്. വേര്‍പിരിയലിന് ശേഷം കടുത്ത സൈബര്‍ അറ്റാക്ക് സാമന്തയ്‌ക്കെതിരെ എത്തിയിരുന്നു. മാത്രമല്ല താരത്തെ മയോസൈറ്റിസ് എന്ന രോഗവും പിടികൂടിയിരുന്നു.

ഇതിനിടെ ചൈതന്യ ബോളിവുഡ് താരം ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണ് എന്ന വാര്‍ത്തകളും എത്തിയിരുന്നു. ചൈതന്യയ്‌ക്കൊപ്പം വിദേശ യാത്രകളില്‍ അടക്കം പ്രത്യക്ഷപ്പെട്ട ശോഭിതയെ താരം ഉടന്‍ വിവാഹം ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here