മൂവാറ്റുപുഴയിൽ ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു; ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് കഴുത്തറുത്ത നിലയിൽ

0

കൊച്ചി: രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ്മ എന്നിവരാണ് മരിച്ചത്. ഇരുവരെയും കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്.

അടൂപറമ്പ് കമ്പനിപടിയിൽ തടിമില്ലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തടിമില്ലിലെ തൊഴിലാളികളാണ് ഇരുവരും. സംഭവത്തിന് പിന്നാലെ ഇവരുടെ സുഹൃത്തിനെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here