നേപ്പാള്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 128 ആയി; അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പുഷ്പ കമാല്‍

0

കാഠ്മണ്ഡു: വെള്ളിയാഴ്ച രാത്രിയില്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 128 ആയി. ജനങ്ങളുടെ ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പറഞ്ഞു. മരണ സംഖ്യ ഉയര്‍ന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു. നാനൂറിലേറെ പേര്‍ക്ക് പരിക്ക് പറ്റിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here