വേഷം മാറാൻ നിമിഷങ്ങൾ’; മോഷണ ശ്രമം പാളി, സിസിടിവിയിൽ പതിഞ്ഞ് കള്ളന്റെ പ്രകടനം

0

മലപ്പുറം: ആൾത്താമസമില്ലാത്ത വീട്ടിൽ കയറിയ കള്ളന്റെ ‘ഫാഷൻ പരേഡ്’. മലപ്പുറം നിലമ്പൂരിനടുത്ത വടപുറം പാലാപ്പറമ്പിലാണ് കള്ളന്റെ പ്രകടനങ്ങൾ സിസിടിവിയിൽ പതിഞ്ഞത്. വെഞ്ചാലിൽ ജയിംസിന്റെ മകൾ ജെയ്‌സിയുടെ വീട്ടിലാണ് സംഭവം. ജെയ്സിയും കുടുംബവും വിദേശത്താണ് താമസം.


31ന് രാത്രി 8.30ന് മാസ്കും മങ്കി ക്യാപ്പും ധരിച്ച കള്ളൻ റോഡിലൂടെ വരുന്നത് സിസിടിവിയിൽ കാണാം. മുണ്ടും വരയൻ ടീ ഷർട്ടുമാണ് വേഷം.
വീടിന്റെ കിഴക്കുഭാഗത്തെ മതിൽ ചാടിയാണ് കള്ളൻ അകത്തു കടന്നത്. ടോർച്ച് തെളിച്ച് ജനാലയിലൂടെ നോക്കി വീട്ടിൽ ആളില്ലെന്ന് ഉറപ്പാക്കിയ ശേഷം ധൃതിയിൽ വീടിനു ചുറ്റും നടന്നു. അടുക്കളഭാഗത്തു നിന്ന് തൂമ്പ എടുത്തുകൊണ്ടു വന്ന് മുൻവാതിലിൻ്റെ പൂട്ട് പൊളിക്കാൻ ശ്രമിച്ചെങ്കിലും വേറെ പൂട്ട് ഉള്ളതിനാൽ വീടിന്റെ അകത്തു കടക്കാൻ കഴിഞ്ഞില്ല. പിന്നീട് ഭിത്തി വഴി തൂങ്ങി ഒന്നാം നിലയിൽ കടക്കാൻ രണ്ട് വട്ടം ശ്രമിച്ചെങ്കിലും നിഫലമായി.

തുടർന്ന് നിരാശനായി വരാന്തയിൽ ഇരുന്ന് മദ്യപാനവും പുകവലിയും. തുടർന്ന് മലർന്ന് കിടന്ന് കുറച്ചു നേരം ചിന്തിച്ചു കിടന്ന ശേഷമാണ് ഫാഷൻ പരേഡ് ആരംഭിച്ചത്. മുണ്ട് മാറി പാന്റസും ടീഷർട്ടും ധരിച്ച് മുറ്റത്തുകൂടി നടത്തം. പിന്നാലെ മിഡിയും ടോപ്പും ധരിച്ച് പ്രത്യക്ഷപ്പെട്ടു. മുടി കുടുമ പോലെ കെട്ടിവച്ചിട്ടുണ്ട്. ഒടുവിൽ വരാന്തയിൽ ഇരുന്ന് സ്ത്രീവേഷം മാറി. മുണ്ടും ടീഷർട്ടും ധരിച്ചു. പലവട്ടം പ്രശ്ചന്നവേഷം നടത്തി അ‍ഞ്ച് മണിക്കൂർ വീട്ടിൽ ചിലവഴിച്ച് വെറും കയ്യോടെ കള്ളന്റെ മടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here