മോഹൻലാൽ ചിത്രം ‘നേര്’; ഡിസംബർ 21 ന് തീയേറ്ററുകളിൽ എത്തും

0

‘ദൃശ്യ’ത്തിന് ശേഷം ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘നേര്’ എന്ന ചിത്രത്തിന്റ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബർ 21-ന് ചിത്രം ആ​ഗോള തലത്തിൽ റിലീസ് ചെയ്യുമെന്ന് പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സംവിധായകൻ ജീത്തു ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

 

’21-12-2023 മുതൽ നിയമയുദ്ധം ആരംഭിക്കുന്നു. നീതി കേന്ദ്രീകരിക്കുന്ന “നേരിന്റെ” ലോകത്തിനായി ഒരുങ്ങുക,’ എന്ന് കുറിച്ചുകൊണ്ടാണ് സംവിധായകൻ റിലീസ് തീയതി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. ഒരു കോർട്ട് റൂം ഡ്രാമ ഴോണറിൽ ഒരുങ്ങുന്ന ചിത്രമാണ് നേര്. ആഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 15 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ഒരു അഭിഭാഷകന്റെ വേഷം അവതരിപ്പിക്കുന്നത് എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച ‘ജനകനി’ലാണ് താരം അവസാനമായി അഭിഭാഷക വേഷം ചെയ്തത്.

 

‘ഗ്രാൻഡ് മാൻസ്റ്ററി’ന് ശേഷം മോഹൻലാലിനൊപ്പം നായികയായി പ്രിയാമണി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് . ജഗദീഷ്, സിദ്ദിഖ്, അനശ്വര രാജൻ, ഗണേഷ് കുമാർ എന്നിവരും സിനിമയിലെ മറ്റ് പ്രധാന താരങ്ങളാണ്. ‘ദൃശ്യം 2’ ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന് തിരക്കഥയൊരുക്കിയത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി, ജീത്തുവിന്‍റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here