ഭക്ഷ്യവിഷബാധയേറ്റ് മലയാളി ഒമാനിൽ നിര്യാതനായി

0

അമ്പലപ്പുഴ: ഭക്ഷ്യവിഷബാധയേറ്റ് മലയാളി ഒമാനിൽ നിര്യാതനായി. ആമയിട പുണർതം ചോളംതറയിൽ വി.ശ്രീകുമാർ (44) ആണ് മരിച്ചത്.
ഒമാനിൽ മർമൂളിന് സമീപം ഹർവീലിൽ സ്വകാര്യ കമ്പനിയുടെ പി.ഡി.ഒ സൈറ്റിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. ചർദിയും വയറുവേദനയുമായാണ് ആശുപത്രിയിൽ എത്തിയത് തുടർന്ന് ഞായറാഴ്ചയായിരുന്നു അന്ത്യം.

ഭാര്യ: പ്രിയ ശ്രീകുമാർ. മകൻ: ഋഷികേശ്. സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹ ബുധനാഴ്ച നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ കലാം അറിയിച്ചു.

Leave a Reply