പാലസ്തീന്‍ ഐക്യദാര്‍ഡ്യറാലിയില്‍ നിന്നും മാറി നില്‍ക്കാന്‍ ആര്യാടന്‍ ഷൗക്കത്തിന് കെ പി സി സി നിര്‍ദേശം

0

 

ആര്യാടന്‍ ഷൗക്കത്തിനോട് വെള്ളിയാഴ്ച കോഴിക്കോട് നടക്കുന്ന പാലസ്തീന്‍ ഐക്യദാര്‍ഡ്യറാലിയില്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം. കെ പി സി സി നിര്‍ദേശം ലംഘിച്ച് മലപ്പുറത്ത് പാലസ്തീന്‍ ഐക്യദാര്‍ഡ്യറാലി നടത്തിയതിനെ തുടര്‍ന്ന്് അര്യാടന്‍ ഷൗക്കത്തിനെതിരെ കെ പി സി സി അച്ചടക്ക സമതിക്ക് ശുപാര്‍ശ ചെയ്തിരുന്നു.

 

അച്ചടക്ക സമതിയുടെ തിരുമാനം വരാത്തത് കൊണ്ടാണ് ആര്യാടന്‍ ഷൗക്കത്തിനോട് മാറി നില്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചത്. കെ പി സി സി യുടെ വിലക്ക് ലംഘിച്ച് പാലസ്തീന്‍ ഐക്യദാര്‍ഡ്യറാലി നടത്തിയത് കോണ്‍ഗ്രസില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.

 

ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് നിലമ്പൂരില്‍ റാലി നടത്തിയത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ശക്തമായി രംഗത്ത് വന്നിരുന്നു. ഷൗക്കത്തിനെതിര നടപടിയെടുക്കണമെന്നാണ് വി ഡി സതീശന്‍ ആവശ്യപ്പെട്ടത്്.

LEAVE A REPLY

Please enter your comment!
Please enter your name here