കളമശേരി സ്ഫോടനം; ചികിത്സയിലുള്ള ഒരാൾ കൂടി മരിച്ചു 

0

കളമശേരിയിലുണ്ടായ സ്‌ഫോടനത്തിൽ ചികിത്സയിലുണ്ടായിരുന്ന ഒരാളെ കൂടി മരിച്ചു. തായിക്കാട്ടുക്കര സ്വദേശി മോളി ജോയാണ് (61) മരിച്ചത്. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ജോയ്ക്ക് സ്‌ഫോടനത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി.

സാമ്ര കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിനിടെ ആണ് സ്ഫോടനം ഉണ്ടായത്. 27-ാം തിയതി മുതൽ നടന്നു വരുന്ന മേഖലാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് രണ്ടായിരത്തിലേറെ ആളുകൾ പങ്കെടുക്കുന്നുണ്ടായിരുന്നു. പൊലീസ് അന്വേഷണത്തിനൊടുവിൽ സ്‌ഫോടനം നടത്തിയ ഡൊമിനിക്ക് മാർട്ടിൻ പിടിയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here