കുറ്റവാളിക്ക് കിട്ടുന്ന ശിക്ഷയാണ് നമ്മുടെ മനസ്സിൻ്റെ ആശ്വാസം; കെ കെ ശൈലജ എംഎൽഎ

0

 

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിലെ ശിക്ഷാ വിധിയിൽ പ്രതികരണവുമായി കെ കെ ശൈലജ എംഎൽഎ. ജനങ്ങൾ പ്രതീക്ഷിച്ച വിധിയാണെന്നും ഈ വിധി ആശ്വാസകരമാണെന്നും കെ കെ ശൈലജ പറഞ്ഞു.

 

കുട്ടിയെ പീഡിപ്പിച്ചപ്പോൾ അത് മനസ്സിന് മുറിവേറ്റു. കുറ്റവാളിക്ക് കിട്ടുന്ന ശിക്ഷയാണ് നമ്മുടെ മനസ്സിൻ്റെ ആശ്വാസം. പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കാനും കുറ്റപത്രം സമർപ്പിക്കാനും കഴിഞ്ഞു. കേരള പൊലീസിന് സമയബന്ധിതമായി ഇടപെടാൻ സാധിച്ചു. കോടതി കേസിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവെന്നും കെ കെ ശൈലജ പറഞ്ഞു.

 

പരമാവധി ശിക്ഷ കിട്ടുമെന്ന് വിചാരിച്ചു അത് തന്നെ കിട്ടി. ‘എണ്ണയിട്ട യന്ത്രം പോലെ എല്ലാ ഏജൻസികളും പ്രവർത്തിച്ചു’. പരമാവധി ശിക്ഷാ പ്രതിക്ക് ലഭിച്ചു. മുഖ്യമന്ത്രി പറഞ്ഞതുപോലെ കുഞ്ഞുങ്ങളെ ദ്രോഹിക്കുന്നവർക്കുള്ള താക്കീതാണ് ഈ വിധിയെന്നും കെ കെ ശൈലജ ചൂണ്ടിക്കാണിച്ചു.

Leave a Reply