പലസ്തീനൊപ്പം നില്‍ക്കുന്നത് മനുഷ്യത്വമുള്ളവരുടെ കടമയാണ്; സിപിഐഎമ്മിന്റെ ഐക്യദാര്‍ഢ്യ റാലിയില്‍ സമസ്ത പങ്കെടുക്കുമെന്ന് ഉമര്‍ ഫൈസി മുക്കം

0

സിപിഐ എം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സമസ്ത പങ്കെടുക്കുമെന്ന് സെക്രട്ടറി ഉമര്‍ ഫൈസി മുക്കം അറിയിച്ചു. ലോകത്ത് തുല്യതയില്ലാത്ത മര്‍ദ്ദനം നേരിടുന്നവരാണ് പലസ്തീന്‍ ജനതയെന്നും പലസ്തീനൊപ്പം നില്‍ക്കുന്നത് മനുഷ്യത്വമുള്ളവരുടെ കടമയാണെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

അതിനുവേണ്ടി ആരു നിന്നാലും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അതാണ് സമസ്തയുടെ നിലപാട്. റാലിയില്‍ ലീഗ് പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് ലീഗാണെന്നും ഇത്തരം വിഷയങ്ങളില്‍ ലീഗ് പങ്കെടുക്കണമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here